16 February 2026, Monday

2026ലെ ആദ്യ സൂര്യഗ്രഹണം ഫെബ്രുവരി 17ന്

Janayugom Webdesk
തിരുവനന്തപുരം
February 16, 2026 12:26 pm

2026ലെ ആദ്യ സൂര്യഗ്രഹണം ഫെബ്രുവരി 17 ചൊവ്വാഴ്ച നടക്കും. ‘റിംഗ് ഓഫ് ഫയർ’ അഥവാ വലയസൂര്യഗ്രഹണം എന്നറിയപ്പെടുന്ന സൂര്യഗ്രഹണമാണ് ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം. ഭൂമി, ചന്ദ്രൻ, സൂര്യൻ എന്നിവ ഒരേ രേഖയിൽ വരുമ്പോൾ, ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിൽ കൂടി സഞ്ചരിച്ച് സൂര്യനെ ഭാഗികമായി മറയ്ക്കുന്നതാണ് സൂര്യഗ്രഹണം.
ഇന്ത്യയിൽ നിന്നും ഈ സൂര്യഗ്രഹണം ദൃശ്യമാകില്ല. ഗ്രഹണത്തിന്‍റെ പ്രധാന പാത തെക്കൻ അർദ്ധഗോളത്തിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ ഗ്രഹണസമയത്ത് ഇന്ത്യയിൽ സൂര്യൻ ചക്രവാളത്തിന് താഴെയായിരിക്കും ഉണ്ടാകുക. അന്‍റാർട്ടിക്കയിലാണ് വളയസൂര്യഗ്രഹണത്തിന്‍റെ കാഴ്‌ച പരമാവധി ദൃശ്യമാകുക. പ്രത്യേകിച്ച് കോൺകോർഡിയ സ്റ്റേഷൻ, മിർനി സ്റ്റേഷൻ തുടങ്ങിയ ഗവേഷണകേന്ദ്രങ്ങളിൽ നിന്ന് ഈ അപൂർവ ദൃശ്യം കാണാനാകും. ഈ പ്രദേശങ്ങളിൽ എത്തിച്ചേരുക എന്നത് അത്യന്തം ദുർഗമമായതിനാൽ വളരെ കുറച്ച് ആളുകൾക്കേ നേരിട്ട് കാണാനാകൂ. വിനോദസഞ്ചാര സൗകര്യങ്ങൾ ഇവിടെ ലഭ്യമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.