Site iconSite icon Janayugom Online

സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് മത്സ്യത്തൊഴിലാളി ഫെഡറേഷൻ

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ വിരമിക്കൽ ആനുകൂല്യമെന്ന ചരിത്ര പ്രഖ്യാപനം നടത്തിയ സംസ്ഥാന സർക്കാരിനെ മത്സ്യത്തൊഴിലാളി ഫെഡറേഷൻ ( എഐടിയുസി) സംസ്ഥാന കമ്മറ്റി അഭിനന്ദിച്ചു. ക്ഷേമനിധി ബോർഡ് രൂപീകരികരിച്ച നാൾ മുതൽ മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്ന ആവശ്യമായിരുന്നു ഇതെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസും ജനറല്‍ സെക്രട്ടറി ടി രഘുവരനും പറഞ്ഞു. കേരളത്തിലെ മറ്റെല്ലാ ക്ഷേമനിധികളിലും വിരമിക്കൽ ആനുകൂല്യം ഉണ്ടെങ്കിലും മത്സ്യത്തൊഴിലാളികൾക്ക് മാത്രം ഈ പദ്ധതി നടപ്പിലാക്കിയിരുന്നില്ല.

ഒരോ മത്സ്യത്തൊഴിലാളിയും ക്ഷേമനിധിയിൽ അടച്ചതിന്റെ ഇരട്ടി തുക ഈ പദ്ധതി വഴി ലഭിക്കും. ഏകദേശം 67,000 മത്സ്യത്തൊഴിലാളികൾക്ക് വിരമിക്കൽ ആനുകൂല്യം നൽകുന്നതിനും അതിനുള്ള ആദ്യ വിഹിതമായി 2 കോടി രൂപ അനുവദിക്കുന്നതിനും മുൻകൈയെടുത്ത ഫിഷറീസ് മന്ത്രി സജി ചെറിയാനെ നേതാക്കള്‍ അഭിനന്ദിച്ചു. മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് 20 കോടി രൂപ അനുവദിച്ചതും അഭിനന്ദനാർഹമാണെന്ന് ഇരുനേതാക്കളും പറഞ്ഞു.

Exit mobile version