Site iconSite icon Janayugom Online

കടുവയുടെ സാന്നിദ്ധ്യ മേഖലയില്‍ ക്യാമറ സ്ഥാപിക്കുവാന്‍ ഒരുങ്ങി വനംവകുപ്പ്

കടുവയുടെ സാന്നിദ്ധ്യത്തില്‍ വിറങ്ങലിച്ച് കൊമ്പിടിഞ്ഞാല്‍. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് കടുവയുടെ കാല്‍പ്പാടുകള്‍ കൊന്നത്തടി പഞ്ചായത്തിലെ കൊമ്പിടിഞ്ഞാല്‍ മേഖലയില്‍ കണ്ടെത്തിയത്. കടുവാ പിടിച്ച കാട്ടുപന്നിയുടെ ജഡ അവിശിഷ്ടങ്ങളും, വളര്‍ത്ത് നായയുടെ അവശിഷ്ടങ്ങളും ഇവിടെനിന്ന് കണ്ടെത്തിയിരുന്നു. പിന്നാലെ പ്രദേശവാസികള്‍ വനം വകുപ്പില്‍ വിവരം അറിയിച്ചു. ഇതേ തുടര്‍ന്ന് പൊന്‍മുടി ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ടോമി മാത്യൂവിന്റെ നേത്യത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വൈല്‍ഡ് ലൈഫ് എക്‌സ്‌പെര്‍ട്ട് കെ ബുള്‍ബേന്ദ്രര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി. 

പെട്ടിമുടിയില്‍ കണ്ട കടുവ അല്ലായെന്നും തേക്കടി കോറിഡോറില്‍ എത്തിയ കടുവയാണ് കൊമ്പിടിഞ്ഞാലില്‍ എത്തിയതെന്നുമുള്ള വിലയിരുത്തലാണ് ഉള്ളതെന്ന് ബുള്‍ബേന്ദ്രന്‍ പറഞ്ഞു. ഒന്‍പത് വയസുള്ള പെണ്‍ കടുവയ്ക്ക് 170ഓളം തൂക്കം ഉണ്ടാവുമെന്നും വൈഡ് ലൈഫ് എക്സ്പെര്‍ട്ട് പറഞ്ഞു. കടുവയുടെ കാല്‍പാടിന് 12 സെന്റി മീറ്റര്‍ ചുറ്റളവാണുള്ളത്. പെട്ടിമുടിയില്‍ കണ്ട കടുവയുടെ കാല്‍പാടിന് 14 സെന്ററി മീറ്റര്‍ വിസ്തീര്‍ണമാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാത്രിയില്‍ കടുവ കിടന്ന സ്ഥലവും കണ്ടെത്തി. ഇതേ തുടര്‍ന്ന് കാട് നിറഞ്ഞ സ്ഥലത്ത് വൈഡ് ലൈഫ് എക്‌സ്പര്‍ട്ടുകളും പ്രദേശ വാസികളുടെ നേത്യത്വത്തില്‍ പരിശോധന നടത്തി വരികയാണ്. പാതി ഭക്ഷിച്ച കാട്ടുപന്നിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ക്യാമറ സ്ഥാപിക്കുന്നതിനുള്ള തീരുമാനത്തിലാണ് വനം വകുപ്പ്. കടുവയെ കണ്ടെത്തുന്നതിനായി വനം വകുപ്പ് ആര്‍ആര്‍ടി, നാട്ടുകാര്‍ എന്നിവരുടെ നേത്യത്വത്തില്‍ നടത്തിവരികയാണ്.

Eng­lish Sum­ma­ry: The for­est depart­ment is ready to install a cam­era in the area where the tiger is present

You may also like this video

YouTube video player
Exit mobile version