Site iconSite icon Janayugom Online

കൗമാരക്കാർക്കുള്ള നാലാമത്തെ വാക്സിൻ കൊവോവാക്സിന് അനുമതി

ന്യൂഡല്‍ഹി: രാജ്യത്ത് ഒരു കോവിഡ് വാക്സിന് കൂടി അനുമതി. യുഎസ് കമ്പനിയായ നൊവോവാക്സ് വികസിപ്പിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കൊവോവാക്സ് കോവിഡ് വാക്സിനാണ് അടിയന്തര ഉപയോഗത്തിന് ഡിസിജിഐ അനുമതി നൽകിയത്. 12 നും 18 നും ഇടയിലുള്ള കൗമാരക്കാര്‍ക്കാണ് വാക്സിന്‍ നല്‍കുക. പ്രോട്ടീൻ അടിസ്ഥാനമാക്കിയുള്ള വാക്സിൻ കൗമാരക്കാർക്ക് വേണ്ടി അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സിഇഒ അഡാർ പൂനാവാല പറഞ്ഞു. രാജ്യത്ത് കൗമാരക്കാർക്കും കുട്ടികൾക്കുമുള്ള നാലാമത്തെ വാക്സിനാണ് ഇത്. 80 ശതമാനം വരെ ഫലപ്രാപ്തിയുള്ളതായി ഫെബ്രുവരിയിൽ നോവോവാക്സ് അവകാശപ്പെട്ടിരുന്നു. ഇന്ത്യയിൽ 12 നും 18 നും ഇടയിൽ പ്രായമുള്ള 2,247 കുട്ടികളിലാണ് വാക്സിന്‍ പരീക്ഷണം നടത്തിയത്. അടുത്തിടെ ലോകാരോഗ്യ സംഘടനയും അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു.

eng­lish summary;The fourth vac­cine for ado­les­cents, Novavax, is approved

you may also like this video;

Exit mobile version