Site iconSite icon Janayugom Online

മദ്യപാനത്തിനിടെ ത‍ർക്കത്തെ തുടർന്ന് സുഹൃത്തുക്കൾ തമ്മിൽ ഏറ്റുമുട്ടി; ഒരാൾ കൊല്ലപ്പെട്ടു

മദ്യപാനത്തിനിടെയുണ്ടായ ത‍ർക്കത്തിനൊടുവിൽ സുഹൃത്തുക്കൾ തമ്മിൽ ഏറ്റുമുട്ടി. ഒരാൾ കൊല്ലപ്പെട്ടു. എരൂർ പെരിയക്കാട് സ്വദേശി സനൽ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് സംഭവം.
എരൂരിൽ കായലിൽ വീണ് മരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്.സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട സനലിന്റെ സുഹൃത്ത്‌ അശോകനെയാണ് ഹിൽപാലസ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമിച്ച മറ്റൊരു സുഹൃത്തിനായി പൊലീസ് അന്വേഷണം തുടരുകയാണ്. സനലിന്റെ മൃതദേഹം തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക് മാറ്റി.

Exit mobile version