ചലച്ചിത്ര നടന്‍ ടിപി മാധവന്റെ സംസ്‌ക്കാര ചടങ്ങുകള്‍ തിരുവനന്തപുരം ശാന്തി കവാടത്തില്‍ നടന്നു. പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയായിരുന്ന ടിപി മാധവന്‍ ഇന്നലെയാണ് അന്തരിച്ചത്. ഭൗതിക ശരീരം ഗാന്ധിഭവനില്‍ പൊതു ദര്‍ശനത്തിന് വച്ചശേഷമാണ് ശാന്തി കവാടത്തില്‍ എത്തിച്ചത്.
രാഷ്ട്രീയ ചലച്ചിത്ര മേഖലകളിലെ പ്രമുഖര്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയിരുന്നു. കുടുംബവുമായി അകന്ന് കഴിയുകയായിരുന്ന ടിപി മാധവന്‍ വര്‍ഷങ്ങളായി പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നു. എന്നാല്‍ മരണ വാര്‍ത്തയറിഞ്ഞ് കുടുംബം സ്ഥലത്തെത്തിയിരുന്നു. ബോളിവുഡ് സംവിധായകവും മകനുമായ രാധാകൃഷ്ണ മേനോനും മകളും സംസ്‌ക്കാരത്തിനെത്തുകയും അന്ത്യ കര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്തു.