Site iconSite icon Janayugom Online

മകന്റെ കയ്യിൽ നിന്നും കഞ്ചാവ് പിടികൂടിയിട്ടില്ല ; ഇല്ലാത്ത വാർത്ത ആഘോഷിച്ചതിൽ അമർഷമുണ്ടെന്നും യു പ്രതിഭ എംഎൽഎ

മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാർത്തയിൽ പ്രതികരിച്ച് കായംകുളം എംഎൽഎ യു പ്രതിഭ. വാർത്ത വ്യാജമാണെന്ന് യു പ്രതിഭ എംഎൽഎ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. മകൻ സുഹൃത്തുക്കളുമായി ചേർന്ന് ഇരുന്നപ്പോൾ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്നും യു പ്രതിഭ പറഞ്ഞു. ഇല്ലാത്ത വാർത്ത ആഘോഷിച്ചതിൽ അമർഷമുണ്ടെന്നും യു പ്രതിഭ എംഎൽഎ. മകനെതിരായി വന്ന വാർത്ത നിഷ്കളങ്കമല്ല. മകന്റെ കയ്യിൽനിന്നു കഞ്ചാവ് പിടികൂടിയെന്ന് തന്നോട് പൊലീസ് പറഞ്ഞിട്ടില്ല. മകൻ ഈ നാട്ടിലെ എല്ലാവരുമായി കൂട്ടാണ്. മകന്റെ കയ്യിൽനിന്നു കഞ്ചാവ് പിടിച്ചാൽ അവന്റെ കൂടെ നിൽക്കില്ല, താൻ മാധ്യമങ്ങളോട് തുറന്നുപറയുമായിരുന്നെന്നും പ്രതിഭ പറ‍ഞ്ഞു. മകന്റെ ഒപ്പമുണ്ടായിരുന്നവരുടെ കാര്യം അറിയില്ല. ആ കാര്യങ്ങൾ ബാക്കി കുട്ടികളുടെ മാതാപിതാക്കളോട് ചോദിക്കണമെന്നും പ്രതിഭ പറഞ്ഞു.പ്രതിഭയുടെ മകൻ കനിവ് (21) ആണ് കുട്ടനാട് എക്സൈസ് സ്ക്വാഡിന്റെ പിടിയിലായത്. 90 ഗ്രാം കഞ്ചാവാണ് പൊലീസ് പരിശോധനയിൽ കണ്ടെത്തിയത്. 

Exit mobile version