ഡല്‍ഹിയില്‍ പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് അന്നുതന്നെ മറ്റൊരു വിവാഹം കഴിച്ചു. ഡല്‍ഹിയിലെ നജഫ്ഗഡിലെ മിത്രോണ്‍ ഗ്രാമത്തിലാണ് സംഭവം. 26 കാരനായ സാഹില്‍ ഗെലോട്ടാണ് പങ്കാളി നിക്കി യാദവ് (24)കാരിയെ കൊലപ്പെടുത്തിയ ശേഷം അന്നേ ദിവസം മറ്റൊരു വിവാഹം കഴിച്ചത്. ഫെബ്രുവരി പത്തിന് സാഹിലിന്റെ വിവാഹം മറ്റൊരു പെണ്‍കുട്ടിയുമായി വീട്ടുകാര്‍ നിശ്ചയിച്ചിരുന്നു.
ഇതേച്ചൊല്ലി നിക്കിയും സാഹിലും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് നിക്കിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സാഹില്‍ ഫ്രിഡ്ജിനുള്ളില്‍ ഒളിപ്പിച്ച ശേഷം കല്യാണ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയി. നിശ്ചയിച്ചിരുന്നു. ഇരുവരും യാത്രപോയിരിക്കുകയാണെന്നാണ് അയല്‍വാസികള്‍ കരുതിയത്. ഒടുവില്‍ നിക്കിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങള്‍ക്ക് ശേഷമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ സഹലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.
English Summary: The girl was murdered and her body was hidden in the fridge; On the same day he married another woman
You may also like this video