യുപിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പൊലീസ് ഉദ്യഗസ്ഥന്‍ പീഡിപ്പിച്ചതായി പരാതി. ഉത്തർപ്രദേശിലെ ലളിത്പൂരിൽ കൂട്ട ബലാത്സംഗത്തിനിരയായ പെൺകുട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി പറയാന്‍ എത്തിയപ്പോഴാണ് ഈ ക്രൂരത. നാല് പേർ ചേർന്ന് ഭോപ്പാലിലേക്ക് തട്ടിക്കൊണ്ട് പോയി ബലാത്സംഗത്തിനിരയാക്കിയ 13 വയസ്സുകാരിയെയാണ് എസ്എച്ച്ഒ തിലകധാരി സരോജ് ബലാത്സംഗത്തിനിരയാക്കിയത്.
സംഭവത്തിൽ ചൈൽഡ് ലൈൻ വെൽഫെയർ കമ്മിറ്റിക്ക് പെൺകുട്ടി പരാതി നൽകി.എസ്എച്ച്ഒ ഉൾപ്പെടെ ആറു പേർക്കെതിരെ കേസ് എടുത്തു. ഒരാളെ മാത്രമാണ് പൊലീസിന് പിടികൂടാനായത്. എസ്എച്ച്ഒയെ സസ്പെൻഡ് ചെയ്തതായി എസ് പി അറിയിച്ചു.
English Summary:The girl was raped by a police officer when she came to lodge a complaint of torture
You may also like this video