Site iconSite icon Janayugom Online

ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങളില്‍ സംവരണ റൊട്ടേഷന്‍ പാലിക്കണമെന്ന ഉത്തരവിറക്കി സര്‍ക്കാര്‍

ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുളള സ്ഥാപനങ്ങളില്‍ സംവരണ റൊട്ടേഷന്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനം. ബോര്‍ഡുകള്‍ക്ക് കീഴിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് സര്‍ക്കാര്‍ സംവരണം പാലിക്കല്‍ കര്‍ശനമാക്കി ഉത്തരവിറക്കിയത്.നിയമനങ്ങളില്‍ പിഎസ് സിയുടെ സംവരണ റൊട്ടേഷന്‍ പാലിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. 

ഇതോടെ അധ്യാപക അനധ്യാപക നിയമനങ്ങളില്‍ പട്ടികജാതി പട്ടിക വര്‍ഗ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ലഭിക്കും. ഉത്തരവിന്റെ ചുവടുപിടിച്ച് ബോര്‍ഡുകള്‍ചട്ടമുണ്ടാക്കിയാണ് സംവരണം നടപ്പാക്കേണ്ടതെന്നും സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു.

Eng­lish Summary:
The gov­ern­ment has issued an order to fol­low reser­va­tion rota­tion in insti­tu­tions under Devas­wom boards

You may also like this video:

Exit mobile version