സംസ്ഥാനത്ത് 175 മദ്യവില്പനശാലകൾ കൂടി ആരംഭിക്കുന്നത് പരിഗണനയിലാണെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ബിവറേജസ് കോർപ്പറേഷനുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ഇതു സംബന്ധിച്ച ശുപാർശ എക്സൈസിന്റെ പരിഗണനയിലാണ്. വാക് ഇൻ മദ്യവില്പനശാലകൾ തുടങ്ങണമെന്ന കോടതിയുടെ നിർദ്ദേശവും സജീവ പരിഗണനയിലാണെന്നും സർക്കാർ വ്യക്തമാക്കി.
അതേസമയം മദ്യവില്പനശാലകൾ കാരണം പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന നിലപാട് വീണ്ടും ഹൈക്കോടതി ആവർത്തിച്ചു. കഴിഞ്ഞ തവണ ഹർജി പരിഗണിക്കവേ ക്യൂ നിൽക്കാതെ മദ്യം വാങ്ങാവുന്ന തരത്തിലുള്ള സംവിധാനം നടപ്പിലാക്കുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കുവാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മദ്യവില്പനശാലകൾ പരിഷ്കരിക്കുന്നത് സംബന്ധിച്ച് നയപരമായ മാറ്റം വേണമെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
English summary: The government has said it will open 175 more liquor stores
you may also like this video