Site icon Janayugom Online

കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് സർക്കാർ നി‍ർത്തി

പ്രതിദിന കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സ‍ർക്കാർ അവസാനിപ്പിച്ചു. കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇനി മുതൽ കോവിഡ് അപ്ഡേഷൻ ഉണ്ടായിരിക്കുന്നതല്ല എന്ന് വൈകിട്ടോടെ ആരോഗ്യവകുപ്പ് അറിയിച്ചു.

മുഖ്യമന്ത്രിയുടെ പ്രതിദിന വാർത്താസമ്മേളനത്തിലാണ് കോവിഡിന്റെ തുടക്ക കാലത്ത് പ്രതിദിന കണക്കുകൾ പുറത്തു വിട്ടിരുന്നത്. പിന്നീട് അത് വാർത്താക്കുറിപ്പിലൂടെയായി.

പകർച്ചവ്യാധി നിയന്ത്രണനിയമപ്രകാരം കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് കേസെടുക്കുന്നത് സംസ്ഥാന സർക്കാർ നേരത്തെ അവസാനിപ്പിച്ചിരുന്നു. നിലവിൽ മാസ്ക് ധരിക്കുക എന്നതിനപ്പുറം കർശനമായ കോവിഡ് നിയന്ത്രണങ്ങളൊന്നുമില്ല.

കരുതൽ ഡോസ് വാക്സിനേഷന് കേന്ദ്രസർക്കാർ അനുമതി നൽകുക കൂടി ചെയ്തതിന് പിന്നാലെയാണ് പ്രതിദിന കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സർക്കാർ അവസാനിപ്പിക്കുന്നത്.

Eng­lish summary;The gov­ern­ment stopped pub­lish­ing covid updation

You may also like this video;

Exit mobile version