Site iconSite icon Janayugom Online

തലസ്ഥാനത്ത് സർക്കാർ മോഹൻലാലിന് വൻ സ്വീകരണമൊരുക്കും; മുഖ്യമന്ത്രി പങ്കെടുക്കും

ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടി മലയാളികളുടെ അഭിമാനമായ നടൻ മോഹൻ ലാലിന് സർക്കാർ തലസ്ഥാനത്ത് വൻ സ്വീകരണമൊരുക്കും. ശനിയാഴ്ച നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും. മോഹൻ ലാലിന്റെയും മുഖ്യമന്ത്രിയുടെയും സൗകര്യം നോക്കി ആദരം സംഘടിപ്പിക്കുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ നേരത്തെ അറിയിച്ചിരുന്നു. പരിപാടിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പങ്കുവയ്ക്കാൻ സജിചെറിയാൻ നാളെ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

Exit mobile version