Site icon Janayugom Online

മുബാറക് പാഷയുടെ രാജി ഗവര്‍ണര്‍ സ്വീകരിച്ചു; എസ്എൻ ഓപ്പൺ സർവകലാശാലയുടെ പുതിയ വി സിയായി ഡോ. വി പി ജയദിരാജ്

governor

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി ഡോ. വി.പി. ജയദിരാജ്. വി സി പി എം മുബാറക് പാഷയുടെ രാജി ഗവർണർ സ്വീകരിച്ചതിനുപിന്നാലെയാണ് ജയദിരാജ് പുതിയ വൈസ് ചാൻസലറായത്. കുസാറ്റ് അധ്യാപകനാണ് ജയദിരാജ്.
ഓപ്പൺ, ഡിജിറ്റൽ, കാലിക്കറ്റ്, സംസ്കൃത സർവകശാല വിസിമാരുമായി ഗവർണർ ഹിയറിങ് നടത്തിയെങ്കിലും ഓപ്പൺ സർവകലാശാല വിസി പങ്കെടുത്തിരുന്നില്ല. വിസി നിയമനത്തിന്‍റെ സേർച്ച്‌ കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതും, വിസിയെ നിയമിക്കാൻ പാനലിനു പകരം ഒരു പേര് മാത്രം സമർപ്പിച്ചതും, വിസിമാരെ യുജിസി പ്രതിനിധി കൂടാതെ ആദ്യ വിസിമാർ എന്ന നിലയിൽ സർക്കാർ നേരിട്ട് നിയമിച്ചതുമാണ് വിസി പദവി അയോഗ്യമാക്കാനുള്ള കാരണമായി ഗവർണർ നോട്ടീസിൽ പറയുന്നത്. 4 വിസിമാരും അയോഗ്യരാണെന്നാണ് ഹിയറിങ്ങിനു ശേഷമുള്ള ഗവർണറുടെ നിലപാട്.
കോടതി നിർദേശപ്രകാരമാണ് കാലിക്കറ്റ്, സംസ്കൃത സർവകലാശാല വിസിമാരെയാണ് പുറത്താക്കിയത്. യുജിസി മാനദണ്ഡലങ്ങൾക്ക് വിരുദ്ധമായി ഇവരെ നിയമിച്ചതിനാലാണ് നടപടി.

യുജിസി റഗുലേഷൻ പ്രകാരമുള്ള മാനദണ്ഡപ്രകാരമല്ല വിസിമാരുടെ നിയമനമെന്നാണ് യുജിസി പ്രതിനിധി ഹിയറങ്ങിൽ എടുത്ത നിലപാട്. ആദ്യ വിസി എന്ന നിലയ്ക്ക് സർക്കാരിന് നേരിട്ട് നിയമിക്കാമെന്നായിരുന്നു ഡിജിറ്റൽ വിസിയുടെ വിശദീകരണം. ഹിയറിങിനുശേഷം രണ്ട് വൈസ് ചാൻസർമാരെകൂടി പുറത്താക്കാൻ ഗവർണർ തീരുമാനിച്ചിരുന്നു.
വി സി പി എം മുബാറക് പാഷ രാജിക്കത്ത് നൽകിയെങ്കിലും ഗവർണർ സ്വീകരിച്ചിരുന്നില്ല. ഇദ്ദേഹത്തിന്‍റെ യോഗ്യതയുമായി ബന്ധപ്പെട്ട കേസിൽ കോടതി തീരുമാനം പ്രകാരം തുടര്‍ നിലപാട് സ്വീകരിക്കുമെന്നാണ് രാജ്‌ഭവനിൽ നിന്ന് അറിയിച്ചത്. ഓപ്പൺ സർവകലാശാല വിസി യുജിസിയുടെ അഭിപ്രായം തേടിയ ശേഷമാണ് രാജി സ്വീകരിച്ചത്. 

Eng­lish Sum­ma­ry: The gov­er­nor accept­ed Mubarak Pasha’s res­ig­na­tion; Dr VP Jayadi­raj as new VC of SN Open University

You may also like this video

Exit mobile version