Site iconSite icon Janayugom Online

രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ഗവർണർ

രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഡി ലിറ്റ് നൽകണമെന്ന് കേരള സർവകലാശാല വിസി ഡോ. വി പി മഹാദേവൻ പിള്ളയോട് ആവശ്യപ്പെട്ടിരുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മറുപടിയായി വിസി തനിക്കു നൽകിയ കത്തിലെ ഭാഷ കണ്ടു ഞെട്ടിയെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. വി സി യുടെ എതിർപ്പിന് ശേഷം സർക്കാരുമായി ബന്ധപ്പെട്ടുവെന്നും പുറത്തുനിന്ന് ആരോ സംഭവത്തിൽ ഇടപെട്ടതായി സംശയിക്കേണ്ടിയിരിക്കുന്നു.

ഈ വിഷയത്തില്‍ സംസ്ഥാനത്തെ പ്രതിപക്ഷ നിലപാട് രാഷ്ട്രീയ നിലനിൽപിന് വേണ്ടി മാത്രമാണെന്നും ഇതിന് മറുപടി അർഹിക്കുന്നില്ലെന്നും ഗവർണർ പറഞ്ഞു.
ചട്ടം ലംഘിച്ച്‌ ഡി ലിറ്റ്‌ രാജ്യത്തിന്റെ പ്രഥമ പൗരന്‌ നൽകുന്നത്‌ അനുചിതമാകുമെന്ന വസ്‌തുതയാണ് ഗവര്‍ണറെ അറിയിച്ചതെന്നാണ് സര്‍വകലാശാലാവൃത്തങ്ങളുടെ വിശദീകരണം.

ഇടപെട്ടിട്ടില്ല: മന്ത്രി ആർ ബിന്ദു

ഗവർണർ ഉയർത്തിയ ഡി ലിറ്റ് വിവാദത്തിൽ സർക്കാർ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. ചാൻസലറു വിസിയും നടത്തിയ ആശയവിനിമയങ്ങളിലൊന്നും സർക്കാരിന്റെ ഭാഗത്ത് നിന്ന് സമ്മർദങ്ങളോ ഇടപെടലുകളോ ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

ENGLISH SUMMARY:The gov­er­nor said he had asked the pres­i­dent to give d litt
You may also like this video

Exit mobile version