സംസ്ഥാനത്തെ തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് തിരിച്ചയച്ച് ഗവര്‍ണര്‍.വാര്‍ഡുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനും വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാനുമുള്ള ഓര്‍ഡിനന്‍സുകളാണ പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ തിരിച്ചയച്ചത്.
പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഓര്‍ഡിനന്‍സുകള്‍ക്ക് അംഗീകാരം നല്‍കാനാവില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ആവശ്യമാണെന്നുമാണ് ഗവര്‍ണറുടെ വാദം. വിഷയത്തില്‍ ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു, കമീഷന്റെ മറുപടിയോടെ ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ വീണ്ടു ഗവര്‍ണര്‍ക്കയക്കും.
English Summary:
The Governor sent back the Local Ward Division Ordinance
You may also like this video: