Site iconSite icon Janayugom Online

ഗവര്‍ണര്‍ ഒരു ബില്ലില്‍ ഒപ്പിട്ടു

governorgovernor

കേരളാ കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതം (ഉല്പാദനവും വില്പനയും നിയന്ത്രിക്കൽ) നിയമം പ്രാബല്യത്തില്‍. കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ പാസാക്കി സമര്‍പ്പിച്ച ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെയാണ് നിയമം പ്രാബല്യത്തിലായത്. രണ്ട് വര്‍ഷത്തോളമായി തടഞ്ഞുവച്ചതുള്‍പ്പെടെ നിരവധി ബില്ലുകള്‍ കെട്ടിക്കിടക്കുന്നതിനിടയിലാണ് ഗവര്‍ണര്‍ ഒരെണ്ണത്തില്‍ ഒപ്പിട്ടത്.

സംസ്ഥാനത്ത് തീറ്റവസ്തുക്കള്‍, കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണമിശ്രിതം എന്നിവയുടെ നിര്‍മ്മാണം, സംഭരണം, വിതരണം, വില്പന എന്നിവ നിയന്ത്രിക്കുന്നതിനും സുരക്ഷിതവും ഗുണനിലവാരവുമുള്ളതായ തീറ്റ ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ബില്‍. കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവയിലെ മായം കലർത്തലും മിസ്ബ്രാൻഡിങ്ങും തടയുന്നതിനുമുള്ള വ്യവസ്ഥകളും കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതം (ഉല്പാദനവും വില്പനയും നിയന്ത്രിക്കൽ) നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Eng­lish Summary:The gov­er­nor signed bill

You may also like this video

Exit mobile version