Site iconSite icon Janayugom Online

ഗവർണറുടെ വിലപേശലും സര്‍ക്കാര്‍ വഴങ്ങിയ രീതിയും ശരിയായില്ല: കാനം

Kanam RajendranKanam Rajendran

ഭരണഘടന ബാധ്യത നിറവേറ്റേണ്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനോട് വിലപേശിയതും അതിനു സർക്കാർ വഴങ്ങിയ രീതിയും ശരിയായില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. നയപ്രഖ്യാപന പ്രസംഗത്തെ തുടർന്നുണ്ടായ വിവാദങ്ങൾ ഗവർണർ പദവിക്ക് നിരക്കാത്ത വിലകുറഞ്ഞ രീതിയിലായിപ്പോയെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി കാനം പറഞ്ഞു. ഭരണഘടന ബാധ്യത നിറവേറ്റുകയെന്നതാണ് ഗവർണറുടെ ചുമതല. നയപ്രഖ്യാപന പ്രസംഗത്തിൽ അഭിപ്രായവ്യത്യാസം എന്തെങ്കിലും ഉണ്ടെങ്കിൽ അദ്ദേഹത്തിനു പറയാം.

ക്യാബിനറ്റ് അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം അതുപോലെ വായിക്കാനും അംഗീകരിക്കാനും അദ്ദേഹത്തിന് ബാധ്യതയുണ്ടെന്നും കാനം വ്യക്തമാക്കി. രാജ്ഭവനിൽ നടക്കുന്ന കാര്യങ്ങളെല്ലാം ശരിയാണെന്ന അഭിപ്രായം കേരളത്തിലെ പൊതുജനങ്ങൾക്കില്ലെന്നും ഇതുസംബന്ധിച്ച് അന്വേഷിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ഗവർണറെ കാണാൻ മുഖ്യമന്ത്രി പോയതുമായി ബന്ധപ്പെട്ട ചോദ്യത്തിനോട്, അക്കാര്യങ്ങൾ അദ്ദേഹത്തിനോടാണ് ചോദിക്കേണ്ടതെന്ന മറുപടിയാണ് കാനം നൽകിയത്. ലോകായുക്ത ഓർഡിനൻസുമായി ബന്ധപ്പെട്ട വിഷയത്തിൽ പരസ്യമായ അഭിപ്രായം പറയേണ്ടിടത്ത് പാർട്ടി പറഞ്ഞിട്ടുണ്ട്. ആവശ്യമെങ്കിൽ ഇനിയും പറയുമെന്നും ഇതുസംബന്ധിച്ച് കാനം മറുപടി നൽകി.

eng­lish sum­ma­ry; The gov­er­nor’s bar­gain­ing and the way the gov­ern­ment yield­ed were not right: Kanam Rajendran

you may also like this video;

Exit mobile version