ഗ്യാന്‍വാപി മസ്‌ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം മുദ്രവച്ച് സംരക്ഷിക്കാനുള്ള ഉത്തരവ് സുപ്രീം കോടതി നീട്ടി. അനിശ്ചിത കാലത്തേക്കാണ് നീട്ടിയത്. ഹിന്ദു വിഭാഗം നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സൂര്യകാന്ത്, പി എസ് നരസിംഹ എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. ശിവലിംഗം കണ്ടെത്തിയ പ്രദേശത്തിന് സംരക്ഷണം നല്‍കാന്‍ മേയില്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കോടതി വീണ്ടും കേസ് പരിഗണിച്ചത്. ഹിന്ദു, മുസ്‌ലിം വിഭാഗങ്ങള്‍ നിലവിലെ സാഹചര്യങ്ങള്‍ അംഗീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മേയ് 17നാണ് ശിവലിംഗം കണ്ടെത്തിയ പ്രദേശത്തിന് സംരക്ഷണം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.
സ്ഥലത്തിന്റെ സുരക്ഷാ ചുമതല ഏറ്റെടുക്കാന്‍ വാരണാസി ജില്ലാ കോടതിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. പള്ളിയില്‍ മുസ്‌ലിങ്ങള്‍ പ്രാര്‍ത്ഥന നടത്തുന്നത് തടയരുതെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.
English Summary:The Gyanwapi Case; The Supreme Court extended the interim order
You may also like this video