Site iconSite icon Janayugom Online

കുറുക്കന്‍റെ ആക്രമണത്തില്‍ ഗൃഹനാഥന് പരിക്ക്

നാദാപുരം ചിയ്യൂരിൽ കുറുക്കന്‍റെ ആക്രമണത്തില്‍ ഗൃഹനാഥന് പരിക്കേറ്റു. തയ്യില്‍ ശ്രീധര(60)നാണ് പരിക്കേറ്റത്. കഴുത്തിന് കടിയേറ്റ് സാരമായി പരിക്കേറ്റ ശ്രീധരനെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

വീടിന് സമീപത്തെ റോഡില്‍ വച്ചാണ് ശ്രീധരന് കുറുക്കന്റെ കടിയറ്റത്. ആക്രമണത്തിന് പിന്നാലെ കുറുക്കനെ കീഴ്‌പ്പെടുത്തിയ ശ്രീധരന്‍ നാട്ടുകാരെ വിവരമറിയിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ കുറുക്കനെ കൊന്നു. പ്രദേശത്തെ കാടുമൂടിയ വഴികളിലും കൃഷിയിടങ്ങളിലും കുറുക്കന്‍മാരുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.

Exit mobile version