
നാദാപുരം ചിയ്യൂരിൽ കുറുക്കന്‍റെ ആക്രമണത്തില്‍ ഗൃഹനാഥന് പരിക്കേറ്റു. തയ്യില്‍ ശ്രീധര(60)നാണ് പരിക്കേറ്റത്. കഴുത്തിന് കടിയേറ്റ് സാരമായി പരിക്കേറ്റ ശ്രീധരനെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വീടിന് സമീപത്തെ റോഡില്‍ വച്ചാണ് ശ്രീധരന് കുറുക്കന്റെ കടിയറ്റത്. ആക്രമണത്തിന് പിന്നാലെ കുറുക്കനെ കീഴ്‌പ്പെടുത്തിയ ശ്രീധരന്‍ നാട്ടുകാരെ വിവരമറിയിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ കുറുക്കനെ കൊന്നു. പ്രദേശത്തെ കാടുമൂടിയ വഴികളിലും കൃഷിയിടങ്ങളിലും കുറുക്കന്‍മാരുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.