Site icon Janayugom Online

ചൂട് കനത്തു; 12 ജില്ലകളില്‍ 35 ഡിഗ്രിക്ക് മുകളില്‍

സംസ്ഥാനത്ത് 12 ജില്ലകളില്‍ ചൂട് 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാകുമെന്ന് കാലാവസ്ഥാവകുപ്പ്. പാലക്കാട് 41 ഡിഗ്രിവരെയാകും. കൊല്ലം 40, തൃശൂർ 39, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ 38, ആലപ്പുഴ, എറണാകുളം, കാസർകോട് 37, തിരുവനന്തപുരം, മലപ്പുറം 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

അതേ സമയം സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ചൂടിന് ആശ്വാസമായി വേനല്‍മഴയെത്തുമെന്നാണ് പ്രവചനം.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും പരക്കെ വേനല്‍മഴ ലഭിക്കുമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. 

Eng­lish Sum­ma­ry: The heat was intense; Above 35 degrees in 12 districts

You may also like this video

Exit mobile version