Site iconSite icon Janayugom Online

തുടരന്വേഷണം റദ്ദാക്കണമെന്ന നടൻ ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന നടൻ ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി. കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി അനുമതി നൽകി. അടുത്ത മാസം 15നകം തുടരന്വേഷണം പൂർ‌ത്തിയാക്കാൻ കോടതി നിർദേശിച്ചു. സിംഗിൾ ബെഞ്ചിന്റേതാണ് നടപടി.

ഇപ്പോള്‍ നടക്കുന്നത് തുടരന്വേഷണമല്ല,പുനരന്വേഷണമാണെന്നും, പ്രോസിക്യൂഷന്‍ ഇല്ലാക്കഥകള്‍ സൃഷ്ടിക്കുകയാണെന്നുമായിരുന്നു ദിലീപിന്റെ വാദം. എന്നാൽ, കേസില്‍ അന്വേഷണം മുന്നോട്ട് പോകുന്നതിൽ ദിലീപ് തടസ്സം നിൽക്കുന്നത് എന്തിനെന്നായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം. കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെടാൻ ദിലീപിന് അവകാശമില്ലന്ന് ഹർജിയിൽ കക്ഷി ചേർന്ന ഇരയായ നടിയും ചൂണ്ടിക്കാട്ടിയിരുന്നു.

Eng­lish sum­ma­ry: The High Court has reject­ed actor Dileep­’s plea to can­cel the probe

You may also like this video;

Exit mobile version