നടിയെ ആക്രമിച്ച കേസില്‍ ദൃശ്യം പകര്‍ത്തിയ മെമ്മറി കാര്‍ഡ് പരിശോധിക്കണെന്ന് ഹൈക്കോടതി. അതേസമയം മെമ്മറി കാര്‍ഡില്‍ അന്വേഷണം ആവിശ്യമില്ലെന്ന ദിലീപിന്റെ വാദം കോടതി തള്ളിയിരുന്നു. വിചാരണ കോടതിയുടെ ഉത്തരവിനെതിരെയാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്.
പരിശോധനാനുമതി തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെ ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബഞ്ചിന്റേതാണ് ഉത്തരവ്. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കി.
സംസ്ഥാന ഫൊറന്‍സിക് ലാബിലേക്ക് രണ്ട് ദിവസത്തിനകം കാര്‍ഡ് അയയ്ക്കണം. കാര്‍ഡ് അനധികൃതമായി തുറന്നോ എന്നതിനു തെളിവായി ഹാഷ് വാല്യു മാറിയോ എന്ന് അന്വേഷിക്കാം. പരിശോധന ഏഴു ദിവസത്തിനകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സമര്‍പ്പിക്കം.
കോടതിയുടെ പക്കലുണ്ടായിരുന്ന നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതായി നേരത്തെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. അന്വേഷണ സംഘത്തിന്‍റെയോ കോടതിയുടേയോ അനുമതിയില്ലാതെ മറ്റാരോ ഈ ദൃശ്യങ്ങൾ പരിശോധിച്ചിട്ടുണ്ട്. അതാരാണ് എന്നും ദൃശ്യങ്ങൾ ചോർന്നോ എന്നും പരിശോധിക്കേണ്ടതുണ്ട്.
അതിനാൽ ശാസ്ത്രീയ പരിശോധനക്ക് അനുമതി വേണമെന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് പ്രോസിക്യൂഷൻ വിചാരണ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, അത്തരത്തിലൊരു പരിശോധന ആവശ്യമില്ലെന്ന നിലപാടിൽ ഈ ഹരജി വിചാരണ കോടതി തള്ളി. ഇതേതുടർന്നാണ് പ്രോസിക്യൂഷൻ ഹൈകോടതിയിൽ എത്തിയത്. അതേസമയം ഹാഷ് വാല്യു മാറിയെന്ന് പറയുന്നതെങ്ങനെയെന്ന് ഹൈക്കോടതി. കോടതിയും അന്വേഷണ ഉദ്യോഗസ്ഥരും വിഷയത്തില്‍ വിദഗ്ധരല്ല. വിദഗ്ധര്‍ക്ക് മാത്രമേ ഇത് മനസിലാക്കാന്‍ കഴിയുവെന്നും ഹൈക്കോടതി പറഞ്ഞു.കേസ് വെള്ളിയാഴ്ച്ച വീണ്ടും പരിഗണിക്കും.
English Summary:The High Court rejected Dileep’s plea that the memory card should be checked and no investigation was necessary
You may also like this video