Site iconSite icon Janayugom Online

ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന്റെ രഹസ്യസ്വഭാവം നിലനിര്‍ത്തിയാകണം അന്വേഷണമെന്ന് ഹൈക്കോടതി

ഹേമകമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ രഹസ്യസ്വഭാവം നിലനിര്‍ത്തിയാകണം അന്വേഷണമെന്ന് ഹോക്കോടതി അന്വേഷണസംഘത്തോട് ആവശ്യപ്പെട്ടു.പരാതിക്കാരുടേയും, ഇരകളുടേയും സ്വകാര്യത പൂര്‍ണമായി നിലനിര്‍ത്തണം.മൊഴികള്‍ നല്‍കിയവരുടെ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങള്‍ പുറത്തു പോകരുത്. അവര്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാകരിത്. പരാതിക്കാരിക്ക് കേസുമായി മുന്നോട്ട് പോകേണ്ട എന്നാണെങ്കില്‍ അത് മാനിക്കണം. പോക്സോ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതിൽ കേസ് രജിസ്റ്റർ ചെയ്യാം. നടപടികളിൽ തിടുക്കം കാട്ടരുത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമവിചാരണ പാടില്ല. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോൾ എന്തൊക്കെ നടപടികളാണു സ്വീകരിച്ചതെന്ന് വ്യക്തമാക്കി എസ്ഐടിയും സർക്കാരും റിപ്പോർട്ട് സമർപ്പിക്കണം. കേരള സമൂഹത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളുണ്ടെന്നും സിനിമയിൽ മാത്രമല്ല, കേരള സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികൾ ഉണ്ടാവണെമെന്നും ഹൈക്കോടതി നിർദേശിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേക അന്വേഷക സംഘത്തിന് (എസ്ഐടി) കൈമാറണമെന്ന് ഹൈക്കോടതി. റിപ്പോർട്ടിൻ മേൽ എസ്ഐടി അന്വേഷണം നടത്തി കേസെടുക്കേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ അതുമായി മുന്നോട്ടു പോകാമെന്ന് ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, സി എസ് സുധ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് കൈമാറനാണ് നിർദേശം. ഓഡിയോ വീഡിയോ തെളിവുകളും കൈമാറണം എന്ന നിര്‍ദ്ദേശവും ഹൈക്കോടതി നല്‍കി.

Exit mobile version