സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിൽ കൂടുതൽ ദൂരത്തിൽ പെർമിറ്റ് അനുവദിക്കേണ്ടെന്ന മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതിയുടെ നിർണായ വിധി കെഎസ്ആർടിസിക്ക് തിരിച്ചടിയാകും. സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്റർ ദൂരത്തിൽ മാത്രം പെർമിറ്റ് നൽകിയാൽ മതിയെന്ന മോട്ടോർ വാഹന സ്കീമിലെ വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്. സ്വകാര്യ ബസ് ഉടമകൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. മോട്ടോർ വാഹന വകുപ്പിലെ ഈ സ്കീം നിയമപരമല്ലെന്നാണ് ഹർജിയിൽ സ്വകാര്യ ബസ് ഉടമകൾ വാദിച്ചത്. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയത്.