Site iconSite icon Janayugom Online

ഹിജാബ് വിവാദം; കർണാടക ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ സുപ്രീം കോടതി പരിഗണിക്കും

ഹിജാബ് വിവാദത്തിൽ കർണാടക ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ കേൾക്കാൻ തയ്യാറെന്ന് സുപ്രീം കോടതി. അടുത്ത ആഴ്ച ഹർജികൾ കേൾക്കാമെന്നാണ് പരമോന്നത കോടതി അറിയിച്ചിരിക്കുന്നത്. ഹിജാബ് അനിവാര്യമായ മുസ്ലിം മതാചാരമല്ലെന്നാണ് മാർച്ച് 15ന് കർണാടക ഹൈക്കോടതി വിധിച്ചത്.

ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതത്തിൽ അവിഭാജ്യ ഘടകമല്ലെന്ന് കോടതി പറഞ്ഞു. ഹിജാബ് ധരിക്കുന്നത് മൗലികാവകാശങ്ങളുടെ ഗണത്തിൽ പെടില്ല.

അതുകൊണ്ട് തന്നെ യൂണിഫോമിന്റെ ഭാഗമായി ഹിജാബ് ധരിക്കരുതെന്നാവശ്യപ്പെടുന്നത് മൗലികാവകാശങ്ങളുടെ ലംഘനമല്ല എന്ന് കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്ഥി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഹിജാബ് നിരോധനത്തിനെതിരെ 6 വിദ്യാർത്ഥികൾ നൽകിയ ഹർജിയിന്മേലാണ് വിധി വന്നിരിക്കുന്നത്.

Eng­lish summary;The Hijab Con­tro­ver­sy; The Supreme Court will con­sid­er the peti­tions against the Kar­nata­ka High Court verdict

You may also like this video;

Exit mobile version