Site iconSite icon Janayugom Online

പത്തനംതിട്ടയില്‍ പരാതിയുമായി എത്തിയ വീട്ടമ്മയെ അര്‍ധ നഗ്നയാക്കി പൊലീസിന്റെ ഫോട്ടോഷൂട്ട്

അയൽവാസി മർദ്ദിച്ചതായുള്ള പരാതിയുമായി പൊലിസ് സ്റ്റേഷനിലെത്തിയ പട്ടികജാതിക്കാരിയായ വീട്ടമ്മയുടെ ശരീര ഭാഗങ്ങളുടെ ഫോട്ടോ പൊലീസ് നിർബ്ബന്ധിച്ച് എടുത്തതായി പരാതി. പരിക്കുകൾ പരിശോധിച്ച് ബോധ്യപ്പെടാനാണ് വനിതാ പോലീസ് ഉദ്യോഗസ്ഥ ഇലന്തൂർ സ്വദേശിനിയായ പരാതിക്കാരിയുടെ ശരീരത്തിന്റെ പിൻഭാഗം നഗ്നമാക്കി ചിത്രം എടുത്തത്.

ഇതു സംബന്ധിച്ച് പരാതിക്കാരി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ജൂലൈ ഒന്നിനാണ് സമീപവാസി പുരയിടത്തിൽ നിന്നും വിറക് എടുത്തതായി ആരോപിച്ച് പരാതിക്കാരിയെ മർദ്ദിച്ചത്. മർദ്ദനത്തിൽ തോളിനും കൈക്കും നടുവിനും പരിക്കേറ്റു. സഹായത്തിനായി പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചു.

വിവരങ്ങൾ തിരക്കിയ ആറൻമുള പൊലീസ് അടുത്ത ദിവസം ഇരുകൂട്ടരും സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം അടുത്ത ദിവസം ആറന്മുള സ്റ്റേഷനിലെത്തിയപ്പോഴാണ് ദുരനുഭവം നേരിട്ടത്. ചിത്രങ്ങൾ പകർത്തിയ വനിത പൊലിസ് എസ് ഐ രാകേഷിന്റെയും വാർഡ് അംഗം ജയശ്രീയുടെയും മൊബൈലിലേക്ക് ചിത്രങ്ങൾ അയച്ചതായും ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു.

Eng­lish Sum­ma­ry: The house­wife who came to Pathanamthit­ta with a com­plaint was made half-naked by the police and took pictures

You may like this video also

Exit mobile version