Site iconSite icon Janayugom Online

ദേവസ്വം ബോർഡിന്റെ ആശയം മികച്ചത്; ആ​ഗോള അയ്യപ്പ സം​ഗമത്തിന് പൂർണ്ണമായി പിന്തുണ നൽകുന്നുവെന്ന് വെള്ളാപ്പള്ളി

തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ ആശയം മികച്ചതാണെന്നും ആ​ഗോള അയ്യപ്പ സം​ഗമത്തിന് പൂർണ്ണമായി പിന്തുണ നൽകുന്നുവെന്നും എസ് എൻ ഡി പി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സം​ഗമം വിജയിച്ചാൽ അയ്യപ്പഭക്തരുടെ പ്രവാഹം ഉണ്ടാവും. കൂടുതൽ അയ്യപ്പഭക്തരെത്തുന്നത് സമ്പദ്ഘടനയെ മെച്ചപ്പെടുത്തും. പഴയ ശബരിമലക്കേസുകൾ തീർക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. അയ്യപ്പന്റെ പ്രശസ്തി ആ​ഗോള തലത്തിൽ അറിയിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

 

ആഗോള അയ്യപ്പ സംഗമത്തിന് എൻ എസ് എസും പിന്തുണ പ്രഖ്യാപിച്ചിരുന്നു. നായര്‍ സര്‍വീസ് സൊസൈറ്റിക്ക് സര്‍ക്കാരില്‍ പൂര്‍ണവിശ്വാസമാണെന്നും അത് നിലനിര്‍ത്തിക്കൊണ്ട് പോകുന്നതിലും ആഗോള അയ്യപ്പ സംഗമം നടത്തുന്നതിലും ഞങ്ങള്‍ യാതൊരു അഭിപ്രായ വ്യത്യാസമില്ലെന്നും വൈസ് പ്രസിഡന്റ് എൻ സംഗീത് കുമാർ പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള ഒരു ആഗോള സംഗമം ശബരിമലയിലെ വികസനത്തിനും ഭക്തര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനുള്ള വേദിയായും മാറും. വിശ്വാസ സംരക്ഷണമാണ് എന്‍എസ്എസിന്റെ മുഖ്യ അജണ്ട. അക്കാര്യത്തിലെല്ലാം സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അതില്‍ തങ്ങള്‍ക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version