Site iconSite icon Janayugom Online

പ്രാഥമിക തലം മുതൽ കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കണം; അന്താരാഷ്ട്ര പുസ്തകോത്സവ പാനൽ ചർച്ച

പ്രാഥമിക തലം മുതൽ കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കണമെന്ന് അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പാനൽ ചർച്ച ആവശ്യപ്പെട്ടു. കായിക മേഖലയിൽ മികവ് തെളിയിക്കാൻ കഴിവുള്ള ഒട്ടേറെ വിദ്യാർത്ഥികൾ ഉണ്ടെങ്കിലും. അവരെ കണ്ടെത്താൻ കഴിയണമെന്നും ചർച്ചയിൽ ആവശ്യം ഉയർന്നു. കായിക രംഗത്തിലൂടെ മേഖല തുറന്നുകാട്ടുന്ന ഒട്ടനവധി തൊഴിൽ സാധ്യതകൾ ഉണ്ടെന്ന് ഫുട്‌ബോൾ താരം ഐ എം വിജയൻ പറഞ്ഞു. 

കായിക താരങ്ങൾക്ക് വിവിധ സർവീസുകളിൽ പ്രവർത്തിക്കാനും ജീവിതം സുരക്ഷിതമാക്കാനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കായിക രംഗത്തേക്ക് യുവജനങ്ങൾ എത്തുന്നുണ്ടെങ്കിലും പലർക്കും കഴിവുകൾ തെളിയിക്കാനുള്ള അവസരം ലഭിക്കുന്നില്ലെന്ന് തെലങ്കാന യങ് ഇന്ത്യ ഫിസിക്കൽ ആന്റ് സ്പോർട്സ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. കിഷോർ ഗോപിനാഥ്‌ പറഞ്ഞു. എല്ലാ ഗ്രാമപഞ്ചായത്തിലും ഓരോ കളിസ്ഥലം വേണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകൻ രാജീവ് രാമചന്ദ്രൻ മോഡറേറ്ററായി.

Exit mobile version