Site iconSite icon Janayugom Online

പ്രളയകാലത്തും പശുക്കള്‍ സുരക്ഷിതമായിരിക്കും: മൃഗസംരക്ഷണവകുപ്പിന്റെ നൂതന പദ്ധതിയുടെ ഉദ്ഘാടനം നാളെ

chinnjuchinnju

ചമ്പക്കുളം ബ്ലോക്ക് ക്ഷീരസംഗമവും എലിവേറ്റഡ് മൾട്ടിപ്പർപ്പസ് കമ്യൂണിറ്റി ക്യാറ്റിൽ ഷെഡിന്റെയും വൈക്കോൽ ബെയ്ലിങ് യൂണിറ്റിന്റെയും ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. ചെമ്പുംപുറം ക്ഷീരംസംഘത്തിന്റെ 15 സെന്റ് സ്ഥലത്താണ് ഷെഡിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. പ്രളയകാലത്ത് കുട്ടനാട്ടിലെ പശുക്കളെ സംരംക്ഷിക്കുന്നതിനാണിത്.

മൂന്നു നിലകളായിട്ടാണിത് ക്രമീകരിച്ചിരിക്കുന്നത്. പ്രളയ സമയത്ത് കുറഞ്ഞത് 108 പളുക്കളെ സംരംക്ഷിക്കാൻ കഴിയുംവിധമാണ് ക്രമീകരണം. ഏറ്റവും താഴത്തെ നിലയിൽ പാൽ സംഭരണം, പാൽ പരിശോധന മുറികൾ, സംഘം ഓഫീസ്, യോഗം ചേരുന്നതിനുള്ള മുറികൾ, തീറ്റ ഗോഡൗൺ എന്നിവയുണ്ട്. ഒന്നാം നിലയിൽ 70 പശുക്കളെയും രണ്ടാം നിലയിൽ 38 പശുക്കളെയും സംരംക്ഷിക്കാം. ഷെഡിൽ അവശേഷിക്കുന്ന സ്ഥലത്ത് ജനറേറ്റർ, വിശ്രം മുറികൾ എന്നിവയുമുണ്ട്. പശുക്കളെ കയറ്റുന്നതിന് റാംപ്, ലിഫ്റ്റ് സൗകര്യങ്ങളുണ്ട്. പശുവിന്റെ ചാണകം, മൂത്രം എന്നിവ സംഭരിക്കുന്നതിനു ടാങ്കുമുണ്ട്. പ്രളയം ഇല്ലാത്തപ്പോൾ സ്ഥിരമായി തീറ്റപ്പുൽ, വൈക്കോൽ സംഭരണ ഗോഡൗൺ, കർഷകർക്ക് യോഗം കൂടുന്നതിനുള്ള ഹാൾ, സെമിനാർ ഹാൾ എന്നിവയ്ക്കുള്ള സൗകര്യവുമുണ്ട്. ചെമ്പുംപുറത്ത് ആരംഭിക്കുന്ന ക്യാറ്റിൽ ഷെഡിന്റെ ഉദ്ഘാടനം രാവിലെ 11.30‑ന് മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും. തോമസ് കെ.തോമസ് എം.എൽ.എ. അധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യപ്രഭാഷണം നടത്തും.

ഉച്ചകഴിഞ്ഞ് 2.30‑ന് കരുമാടി ഗവ.എച്ച്.എസ്. നടക്കുന്ന യോഗത്തിൽ മന്ത്രി ജെ.ചിഞ്ചുറാണി ബെയ്ലിങ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിക്കും. ചമ്പക്കുളം ബ്ലോക്കിലെ കരുമാടി ക്ഷീരസംഘത്തിലാണ് ആറേമുക്കാൽ സെന്റിലാണ് വൈക്കോൽ സംഭരിച്ചുവെക്കാനുള്ള ബെയ്ലിങ് യൂണിറ്റ്. ഇതു സ്ഥാപിക്കുന്നതിനായി 15 ലക്ഷം രൂപയാണ് സർക്കാർ സബ്സ്ഡി നൽകിയത്. ചമ്പക്കുളം, വെളിയനാട് പ്രദേശങ്ങളിലെ കർഷകർക്ക് പ്രയോജനം ചെയ്യുമെന്ന് ആലപ്പുഴ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ട്രീസ തോമസ്, അസി.ഡയറക്ടർ അക്ബർ ഷാ, എം.എസ്. കുഞ്ഞുമോൻ, ആർ.സുജാത, ജി.മനോഹരൻ എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.

Eng­lish Sum­ma­ry: The inau­gu­ra­tion of the inno­v­a­tive project of the Ani­mal Hus­bandry Depart­ment is tomorrow

You may like this video also

Exit mobile version