Site icon Janayugom Online

പ്രതികളെ ജയില്‍ മോചിതരാക്കിയ സംഭവം; ബില്‍ക്കിസ് ബാനു സമര്‍പ്പിച്ച ഹർജി സുപ്രീം കോടതിയില്‍

ബില്‍ക്കിസ് ബാനു സമര്‍പ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. 2002ലെ ഗുജറാത്ത് വംശഹത്യക്കിടെ ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ ജയില്‍ മോചിതരാക്കിയതിനെതിരെയാണ് ഹർജി. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ ഗുജറാത്ത് സര്‍ക്കാരിനെതിരെ സുപ്രീംകോടതി രൂക്ഷവിമര്‍ശനം ഉയർത്തിയത്. പ്രതികളെ വിട്ടയക്കുമ്പോൾ കുറ്റകൃത്യത്തിന്റെ ഗൗരവം സംസ്ഥാന സർക്കാർ പരിഗണിക്കേണ്ടതായിരുന്നുവെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ധാരാളം പേർ മോചനമില്ലാതെ ജയിലുകളിൽ കഴിയുമ്പോൾ ബിൽകീസ് ബാനു കേസിലെ 11കുറ്റവാളികളെ ശിക്ഷ കാലാവധി കഴിയും മുമ്പേ വിട്ടയച്ചത് ഏകീകൃത മാനദണ്ഡം അടിസ്ഥാനമാക്കിയാണോ എന്ന് ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ചോദിച്ചത്. നിങ്ങൾ കാരണം വ്യക്തമാക്കിയില്ലെങ്കിൽ ഞങ്ങൾ സ്വന്തം നിഗമനങ്ങളിൽ എത്തിച്ചേരുമെന്നും ഡിവിഷൻ മുന്നറിയിപ്പ് നൽകി.

Eng­lish Summary;The inci­dent in which the accused were released from prison; The Supreme Court will con­sid­er the peti­tion filed by Bilkis Banu
You may also like this video

Exit mobile version