ലോകത്തിലെ തന്നെ ഏറ്റവും വിജയകരമായ ജല പങ്കിടല്‍ കരാറുകളിലൊന്നായ സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചതോടെ പാകിസ്ഥാനിൽ ജലക്ഷാമത്തെ തുടർന്ന് 80 ശതമാനം കൃഷി നശിച്ചതായി റിപ്പോർട്ടുകൾ. പാകിസ്ഥാന്റെ പഹൽഗാം ഭീകരാക്രമണത്തെ തുടർന്നാണ് ഇന്ത്യ കരാർ മരവിപ്പിച്ചത്.1960 സെപ്റ്റംബര്‍ 19നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഈ കരാര്‍ ഒപ്പുവെച്ചത്.
ലോകബാങ്കിന്റെ മധ്യസ്ഥതയിലാണ് ഈ ഉടമ്പടി തയ്യാറാക്കിയത്. സിന്ധു നദി സംവിധാനത്തിലെ ആറ് നദികളിലെ വെള്ളം ഇന്ത്യക്കും പാകിസ്ഥാനും വിഭജിച്ച് നല്‍കുന്നതാണ് ഈ കരാര്‍. പാകിസ്ഥാനിലെ 80 ശതമാനം കൃഷിയും നാശത്തിന്റെ വക്കിലാണെന്ന് ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസി’ന്റെ 2025‑ലെ പരിസ്ഥിതി ആഘാത റിപ്പോർട്ടിൽ പറയുന്നു. നിലവിൽ സിന്ധുനദിയിലെ പാകിസ്ഥാന്റെ അണക്കെട്ടുകൾക്ക് 30 ദിവസത്തെ ജലംമാത്രമേ സംഭരിക്കാൻ കഴിയൂ.

