Site iconSite icon Janayugom Online

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; ക്രൈസ്‌തവ സഭകളുടെ പ്രതിഷേധത്തില്‍ പരിഹാസവുമായി യൂഹാനോന്‍ മാര്‍ മിലിത്തിയോസ്

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ക്രൈസ്‌തവ സഭകളുടെ പ്രതിഷേധത്തില്‍ പരിഹാസവുമായി തൃശൂര്‍ മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. എന്തിനാണ് പ്രതിഷേധിക്കുന്നതെന്നും അടുത്ത പെരുന്നാളിന് ഒന്നൂടെ ഡല്‍ഹിയില്‍ വിളിച്ച് ആദരിച്ചാല്‍ പോരെ എന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ഫേസ്ബുക്കില്‍ കുറിച്ചു. സംഭവത്തിൽ കേരളത്തിലെ കത്തോലിക്കാ സഭകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്.താനുള്‍പ്പെടുന്ന മതവിഭാഗം ഇത്തരം കാര്യങ്ങളില്‍ പൊതുവായി സ്വീകരിക്കുന്ന സമീപനം ഇതെല്ലാം ആവര്‍ത്തിക്കാന്‍ സഹായകമാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ നടക്കുന്നത് പുതിയകാര്യമല്ല . 

ആശങ്കപ്പെടുന്നതിനപ്പുറത്തേക്ക് തനിക്ക് തന്നെക്കുറിച്ച് തന്നെ സഹതാപവും അവജ്ഞയും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നെ തന്നെ ചോദ്യം ചെയ്യേണ്ട സാഹചര്യമാണ്. ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളോടുള്ള ആര്‍എസ്എസിന്റെ സമീപനം വ്യക്തമാണ്. അങ്ങനെയായിരിക്കെ ഇതിനെ ഒറ്റപ്പെട്ട സംഭവമായി കണ്ട് അപ്പപ്പോള്‍ പ്രതിഷേധം ഉയര്‍ത്തിയിട്ട് കാര്യമില്ല. നിരന്തരമായ സമ്മര്‍ദ്ദവും പ്രതിഷേധവും ബോധവല്‍ക്കരണവും നടത്തിയേ മതിയാവൂയെന്നും അദ്ദേഹം പറഞ്ഞു. 

Exit mobile version