അധ്യാപികയെ വീടിനുള്ളിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന കാഞ്ചിയാര്‍ പേഴുംകണ്ടം വട്ടമുകളേല്‍ പി ജെ വത്സമ്മ (അനിമോള്‍-27) ആണ് മരിച്ചത്. വീട്ടിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലാണ് ചൊവ്വാഴ്ച വൈകിട്ട് ആറ്റ മണിയോടെ മൃതദേഹം ബന്ധുക്കൾ കണ്ടെത്തിയത്. ഇതിന് തൊട്ടുപിന്നാലെ ഭർത്താവ് വിജേഷ് മുങ്ങി. കണ്ടെത്തുമ്പോള്‍ മൃതദേഹത്തിന് അഞ്ച് ദിവസം പഴക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
വത്സമ്മയെ ഭർത്താവ് വിജേഷ് കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. മൃതദേഹം അഴുകിയ അവസ്ഥയിലായതിനാൽ ദേഹത്ത് മുറിവ്, ചതവ് മറ്റ് പാടുകൾ ഇവയൊന്നും കണ്ടെത്തുവാൻ പൊലീസിന് കഴിഞ്ഞില്ല. മരണ കാരണം കൊലപാതകമാണോയെന്ന് സ്ഥിതികരിക്കുവാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കഴിയുകയുള്ളുവെന്ന് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ പറഞ്ഞു. യഥാർത്ഥ വിവരം അറിയുന്നതിനായി ഒളിവിൽ പോയിരിക്കുന്ന ഭർത്താവിനെ കണ്ടെത്തണം. ഇതിനായി ഊർജ്ജിത അന്വേഷണത്തിലാണ് കട്ടപ്പന ഡി വൈഎസ്പിയുടെ നേതൃത്വത്തിൽ നടന്ന് വരുന്നത്. ഡോഗ് സ്ക്വാഡും ഫോറൻസിക്ക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
വിജേഷിന്റെ മൊബൈൽ ടവർ ലൊക്കേഷൻ പ്രകാരം കുമളിയാണ് കാണിക്കുന്നത്. തമിഴ്നാട്ടിലേക്ക് കടന്നു കളയാനുള്ള സാധ്യത പൊലീസ് പരിശോധിച്ചു വരുന്നു. ഇതിനിടെ മേപ്പാറയിൽ വിജേഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെന്ന തരത്തിൽ പ്രചരണം ഉണ്ടായി. ഈ വാർത്ത വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വത്സമ്മയുടെ മൃതദേഹം ഇടുക്കി സബ്കളക്ടർ അരുൺ എസ്. നായരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തി കരിച്ചു. തുടർന്ന് പോസ്റ്റ് മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.
English Summary: The incident of the teacher found dead inside the house: The news that her husband Vijesh hanged himself is fake
You may also like this video