Site iconSite icon Janayugom Online

കോന്തുരുത്തിയില്‍ വീട്ടുവളപ്പിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; പ്രതി കുറ്റം സമ്മതിച്ചു

കോന്തുരുത്തി പള്ളിക്കു സമീപത്തെ വീട്ടുവളപ്പിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. വീട്ടുടമയായ ജോര്‍ജ് കുറ്റം സമ്മകതിച്ചതായി പൊലീസ് അറിയിച്ചു. 

കൊല്ലപ്പെട്ട സ്ത്രീ ലൈംഗിക തൊഴിലാളിയാണെന്ന് പൊലീസ് കണ്ടെത്തി. ഇന്നലെ രാത്രിയാണ് ജോർജ് സ്ത്രീയെ വീട്ടിലെത്തിച്ചത്. പണത്തെച്ചൊല്ലി ഇരുവരും തർക്കിച്ചിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതി ഇരുമ്പ് കമ്പികൊണ്ട് ഇവരുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

ശരീരം കയറിൽകെട്ടി റോഡിൽ തള്ളാനായിരുന്നു പ്രതിയുടെ പദ്ധതി. എന്നാ മദ്യപിച്ച് അവശനായതിനാല്‍ അതിന് സാധിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. 

Exit mobile version