Site iconSite icon Janayugom Online

രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് ഡി വൈ എസ് പി വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ട സംഭവം; വിശദീകരണം തേടി പാലക്കാട് എസ് പി

രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനത്തെ വിമര്‍ശിച്ച് ഡി വൈ എസ് പി വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ട സംഭവത്തിൽ വിശദീകരണം തേടി പാലക്കാട് എസ് പി. ആലത്തൂർ ഡി വൈ എസ് പി, ആർ മനോജ്‌ കുമാറാണ് സ്റ്റാറ്റസ് ഇട്ടത് ട്രെയിൻ യാത്രക്കിടെ വാട്സ്ആപ്പിൽ വന്ന കുറിപ്പ് അബദ്ധത്തിൽ സ്റ്റാറ്റസാവുകയായിരുന്നുവെന്നാണ് വിശദീകരണം. എസ് പിക്ക് നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ തുടർ നടപടി ഉണ്ടാകും. 

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തില്‍ ആചാരലംഘനമുണ്ടായി. എന്നിട്ടും കോണ്‍ഗ്രസും ബിജെപിയും നാമജപയാത്ര നടത്തിയില്ല. ഹൈക്കോടതി വിധികള്‍ കാറ്റില്‍പറത്തി.യൂണിഫോമിട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ പതിനെട്ടാംപടി ചവിട്ടി എന്നിങ്ങനെയായിരുന്നു വിമര്‍ശനം.

Exit mobile version