Site icon Janayugom Online

മകനെ കൊ ലപ്പെടുത്തി ബാഗിലാക്കിയ സംഭവം: യുവതിയെ ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തി

നാല് വയസുകാരൻ മകനെ കൊലപ്പെടുത്തിയ സ്റ്റാർട്ടപ് സിഇഒ സുചന സേത്തിനെ നോർത്ത് ഗോവയിലെ ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഹോട്ടലില്‍ മൂന്ന് മണിക്കൂർ തെളിവെടുപ്പ് നീണ്ടു. കൊലപാതകരംഗം സുചന പുനരാവിഷ്കരിച്ചു. അതേസമയം, കൺമഷി ഉപയോഗിച്ച് സൂചന എഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തതായാണ് വിവരം.

‘‘കോടതി മകനെ ഭർത്താവിന് കൈമാറാൻ നിർബന്ധിക്കുന്നു. ഇത് താങ്ങാനാവില്ല. ഭർത്താവ് അക്രമകാരിയാണ്. മോശം കാര്യങ്ങൾ മകനെ പഠിപ്പിച്ചു. ഒരു ദിവസത്തേക്ക് പോലും മകനെ അയാൾക്ക് നൽകാൻ കഴിയില്ല’’ എന്നാണ് കത്തിലുള്ളത്. മലയാളിയായ ഭർത്താവിനെതിരെ നേരത്തേ സുചന ഗാർഹിക പീഡന പരാതി നൽകിയിരുന്നു. കുട്ടിയേയും തന്നെയും ഭർത്താവ് ശാരീരികമായി പീഡിപ്പിക്കുന്നു എന്നായിരുന്നു പരാതി. ഈ മാസം 29ന് ഇവരുടെ വിവാഹമോചന കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് കുട്ടിയെ സൂചന കൊലപ്പെടുത്തിയത്. 

കുട്ടിക്ക്‌ ഉയർന്ന ഡോസിൽ കഫ് സിറപ്പ് നൽകിയ ശേഷം ശ്വാസംമുട്ടിച്ച് കൊന്നെന്നാന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നരമാസമായി കുട്ടിയെ കാണാൻ സുചന അനുവദിച്ചിട്ടില്ലെന്ന അരോപണവുമായി ഭർത്താവും രംഗത്തെത്തി.

Eng­lish Sum­ma­ry; The inci­dent where her son was killed and bagged: The woman was tak­en to a hotel and the evi­dence was collected
You may also like this video

Exit mobile version