താമരശേരിയിൽ നിന്ന് വ്യാപാരി മുഹമ്മദ് അഷ്റഫിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ക്വട്ടേഷൻ സംഘത്തില്‍പ്പെട്ട രണ്ടുപേര്‍ കൂടി അറസ്റ്റിലായി. മുക്കം കൊടിയത്തൂർ സ്വദേശികളായ മുഹമ്മദ് നാസ്, ഹബീബ് റഹ്‌മാൻ എന്നിവരെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ സഹോദരനും കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതിയുമായ അലി ഉബൈറും അഷ്റഫിന്റെ ഭാര്യ സഹോദരനും തമ്മിലുള്ള പണമിടപാട് തർക്കത്തെ തുടർന്നാണ് തട്ടിക്കൊണ്ടുപോകൽ എന്നാണ് നിഗമനം. തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്ത മലപ്പുറം സ്വദേശി മുഹമ്മദ് ജൗഹറിനെ പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മൂന്നുദിവസങ്ങൾക്ക് ശേഷമാണ് മുഹമ്മദ് അഷ്റഫിനെ ചൊവ്വാഴ്ച ക്വട്ടേഷന്‍ സംഘം വിട്ടയച്ചത്. രാവിലെ കൊല്ലത്ത് കണ്ണുകെട്ടി ഇറക്കിവിടുകയായിരുന്നുവെന്നാണ് അഷ്റഫ് പറയുന്നത്. കൊല്ലത്ത് നിന്ന് ബസിലാണ് കോഴിക്കോട്ടെത്തിയത്. സംഭവത്തിൽ വ്യാപക അന്വേഷണം നടക്കുന്നതിനിടെയാണ് ചൊവ്വാഴ്ച രാത്രിയോടെ ഇദ്ദേഹം വീട്ടിലെത്തിയത്. തട്ടിക്കൊണ്ടു പോകലിനിടെ മൊബൈൽ ഫോൺ നഷ്ടമായതിനാൽ ആരെയും ബന്ധപ്പെടാൻ സാധിച്ചില്ലെന്നും അഷ്റഫ് പറയുന്നു. അഷ്റഫിന്റെ ശരീരത്തിൽ മുറിപ്പാടുകളുണ്ട്.
English Summary: The incident where the merchant was kidnapped; Two more people were arrested
You may also like this video