Site iconSite icon Janayugom Online

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്ന് ഒപ്പമുണ്ടായിരുന്ന പെൺകുട്ടി

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കൂടെയുണ്ടായിരുന്ന പെൺകുട്ടിയുടെ പ്രതികരണം പുറത്ത്. തങ്ങൾ സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും ആരുടെയും നിർബന്ധം ഉണ്ടായിട്ടില്ലെന്നും പ്രാദേശിക മാധ്യമപ്രവർത്തകയോട് ഒരു പെൺകുട്ടി പറഞ്ഞു. തങ്ങൾ ക്രൈസ്തവ വിശ്വാസികളാണെന്നും, പാചക ജോലിക്കായാണ് സിസ്റ്റർമാർക്കൊപ്പം പോകുന്നതെന്നും പെൺകുട്ടി വ്യക്തമാക്കി. മതപരിവർത്തനം ഉണ്ടായിട്ടില്ലെന്ന് കൂടെയുണ്ടായിരുന്ന യുവാവും പറയുന്നുണ്ട്. മാതാപിതാക്കളുടെ സമ്മതത്തോടെയാണ് യാത്ര തിരിച്ചതെന്നും പെൺകുട്ടി പറയുന്നതും ദൃശ്യങ്ങളിലുണ്ട്. കന്യാസ്ത്രീകൾക്കെതിരായ കേസിൽ മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പുകളാണ് പോലീസ് ചേർത്തിരിക്കുന്നത്. 

Exit mobile version