Site iconSite icon Janayugom Online

ജയില്‍ അധികൃതര്‍ കത്ത് തട‍ഞ്ഞുവച്ച സംഭവം; അരുണ്‍ ഫെരേരയ്ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം

ferreraferrera

സാമൂഹിക പ്രവര്‍ത്തകന്‍ അരുണ്‍ ഫെരേരയ്ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനും ജയില്‍ സൂപ്രണ്ടിനും നിര്‍ദേശം നല്‍കി മനുഷ്യാവകാശ കമ്മിഷന്‍. നവി മുംബൈയിലെ തലോജ ജയിലില്‍ വച്ച് അരുണ്‍ തന്റെ അമ്മയ്ക്ക് അയച്ച കത്ത് ജയില്‍ അധികൃതര്‍ തട‍ഞ്ഞുവച്ചതിനെ തുടര്‍ന്നാണ് നടപടി. 

2018ലെ ഭീമ കൊറേഗാവില്‍ നടന്ന ആക്രമണത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ജയിലില്‍ കഴിഞ്ഞിരുന്ന 16 സാമൂഹിക പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു അരുണ്‍. കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹം ജാമ്യത്തിലിറങ്ങിയത്. ജയില്‍ അധികൃതരുടെ ഇത്തരം നടപടികള്‍ മൗലികാവകാശ ലംഘനമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അഭിപ്രായപ്പെട്ടു. തടവുകാരെ എങ്ങനെ നിരീക്ഷിക്കണമെന്നതിനെ സംബന്ധിച്ച് ജയില്‍ അധികൃതരെ ബോധവല്‍ക്കരിക്കണമെന്നും മഹാരാഷ്ട്ര ആഭ്യന്തര വകുപ്പിനോട് കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: The inci­dent where the prison author­i­ties inter­cept­ed the letter

You may also like this video

Exit mobile version