Site iconSite icon Janayugom Online

സ്കൂള്‍ ഗ്രൗണ്ടിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവം; അസ്ഥികള്‍ 30 കാരന്റേത്, കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണം

കോട്ടയം ആർപ്പുക്കര വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നിന്ന് അസ്ഥികൂടങ്ങൾ കണ്ടെത്തിയ സംഭവത്തില്‍ അസ്ഥികൂടങ്ങൾ 30 വയസിന് മുകളിൽ പ്രായമുള്ള പുരുഷന്റേതെന്ന് പ്രാഥമിക ഫോറന്‍സിക് റിപ്പോര്‍ട്ട്. കൂടുതൽ പരിശോധനയ്ക്കായി അസ്ഥികഷ്‌ണങ്ങള്‍ തിരുവനന്തപുരത്തെ ലാബിലെത്തിച്ച് വിശദമായ ശാസ്ത്രീയ പരിശോധന നടത്തും. 

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫോറന്‍സിക് ലാബിലാണ് അസ്ഥി കഷ്ണങ്ങൾ പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇന്നലെ വിശദമായ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പത്തുവര്‍ഷത്തിനിടെ കോട്ടയം ജില്ലയിൽ നിന്ന് കാണാതായവരുടെ വിവരങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. ഗാന്ധിനഗർ, ഏറ്റുമാനൂർ, കുമാരകം, കോട്ടയം ഈസ്റ്റ്‌, കോട്ടയം വെസ്റ്റ് തുടങ്ങിയ സ്റ്റേഷൻ പരിധികളിൽ നിന്നു കാണാതായവരെ കേന്ദ്രീകരിച്ചാണ് കൂടുതൽ അന്വേഷണം.

Exit mobile version