Site iconSite icon Janayugom Online

യുവാവ് ഭാര്യവീട്ടിൽ മർദനമേറ്റ് മരിച്ച സംഭവം; ഭാര്യയടക്കമുളള പ്രതികളെ റിമാൻഡു ചെയ്തു

ഭാര്യാവീട്ടിൽവെച്ച് ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ വിഷ്ണു(34) മർദനമേറ്റു മരിച്ച കേസിലെ പ്രതികളെ റിമാൻഡു ചെയ്തു. വിഷ്ണുവിന്റെ ഭാര്യ ആറാട്ടുപുഴ തറയിൽക്കടവ് തണ്ടാശ്ശേരിൽ വീട്ടിൽ ആതിര (31) പിതൃസഹോദരങ്ങളായ തണ്ടാശ്ശേരിൽ ബാബുരാജ് (55) പദ്മൻ (53), പൊടിമോൻ (51) എന്നിവരെയാണ് ഹരിപ്പാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡു ചെയ്തത്. ആതിരയെ കൊട്ടാരക്കര സബ്ജയിലേക്ക് മറ്റുള്ളവരെ മാവേലിക്കര സബ്ജയിലേക്കുമാണ് അയച്ചത്. തുടരന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. 

ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് വിഷ്ണുവിനെ മർദിച്ചു കൊലപ്പെടുത്തിയത്. ഒന്നര വർഷത്തിലേറെയായി വിഷ്ണുവും ആതിരയും പിണങ്ങി കഴിയുകയാണ്. ഇവർക്ക് ആറു വയസ്സുളള കുട്ടിയുണ്ട്. അവധി ദിവസങ്ങളിൽ വിഷ്ണു കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരും. ഇങ്ങനെ കൊണ്ടുവന്ന കുട്ടിയെ തിരികെവിടാനെത്തിയപ്പോഴാണ് വിഷ്ണുവും ആതിരയും തമ്മിൽ വഴക്കുണ്ടാകുകയും തുടർന്ന് ആതിരയും ബന്ധുക്കളും ചേർന്ന് മർദ്ദിക്കുകയും ചെയ്തത്. തലയ്ക്കടിയേറ്റ് അബോധാവസ്ഥയിലായ വിഷ്ണുവിനെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

Exit mobile version