കാറില്‍ സഞ്ചരിക്കുകയായിരുന്ന ഭാര്യയെ വാന്‍ കുറുകെയിട്ടു തടഞ്ഞ ശേഷം പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഭാര്യയ്ക്ക് ഒപ്പമുണ്ടായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി പത്തോടെ ഉണ്ടായ സംഭവത്തില്‍ കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് മരിച്ചത്. സംഭവത്തില്‍ അനിലയുടെ ഭര്‍ത്താവ് പത്മരാജനെ ഈസ്റ്റ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. പൊള്ളലേറ്റ സോണി എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഒമ്‌നി വാനിലെത്തിയ പത്മരാജന്‍ അനിലയും സോണിയും സഞ്ചരിച്ച കാറിനെ വഴിയില്‍ തടഞ്ഞ് വാഹനത്തിലേക്ക് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. കൊല്ലം നഗരത്തിലെ ബേക്കറിയുടെ ഉടമയാണ് അനില. ഇവരെയും സ്ഥാപനത്തിലെ പങ്കാളിയായ യുവാവിനെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. എന്നാല്‍ പത്മരാജന്‍ ലക്ഷ്യമിട്ടയാളല്ല കാറില്‍ ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.