Site iconSite icon Janayugom Online

ഇന്‍ഡിഗോ പ്രതിസന്ധി; പാര്‍ലമെന്ററി സമിതിക്ക് അതൃപ്തി

വ്യോമഗതാഗത മേഖലയിലുണ്ടായ ഗുരുതര പ്രതിസന്ധി സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ), ഇന്‍ഡിഗോ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ (സിഒഒ) എന്നിവര്‍ സമര്‍പ്പിച്ച മറുപടിയില്‍ അതൃപ്തി അറിയിച്ച് പാര്‍ലമെന്ററി സമിതി.
ജെഡിയു നേതാവായ സഞ്ജയ് ഝാ അധ്യക്ഷനായ ഗതാഗതം, ടൂറിസം, സാംസ്‌കാരിക കാര്യങ്ങൾ സംബന്ധിച്ച പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയാണ് വിഷയം പരിഗണിച്ചത്. ഈ മാസം ആദ്യം മുതല്‍ ഇന്‍ഡിഗോയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മൂലം 5000 വിമാനങ്ങള്‍ റദ്ദാക്കുകയും 12.5 ലക്ഷം യാത്രക്കാരെ പ്രതിസന്ധിയിലാക്കുകയും ചെയ്തിരുന്നു. 

ഇന്‍ഡിഗോ സിഒഒ ഇസിഡ്രൊ പോര്‍ക്വുറാസ്, ഡിജിസിഎ പ്രതിനിധിയായി സിവില്‍ ഏവിയേഷന്‍ സെക്രട്ടറി സമീര്‍ കുമാന്‍ സിന്‍ഹ, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ആകാശ, സ്പേസ്ജറ്റ് വിമാനക്കമ്പനികളുടെ പ്രതിനിധികളും നാല് മണിക്കൂറോളം നീണ്ട സെഷന്റെ ഭാഗമായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുക്കുന്നതിന് പകരം സാങ്കേതിക തകരാര്‍ ആരോപിച്ച് രക്ഷപ്പെടാനാണ് ഇന്‍ഡിഗോയും ഡിജിസിഎയും ശ്രമിച്ചതെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിലാണ് സമിതി അതൃപ്തി പ്രകടിപ്പിച്ചത്. 

Exit mobile version