Site iconSite icon Janayugom Online

തിരുപ്പതി ലഡ്ഡു വിവാദത്തില്‍ അന്വേഷണം താല്ക്കാലികമായി നിര്‍ത്തിവച്ചു

തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വിവാദവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം താത്ക്കാലികമായി നിര്‍ത്തിവച്ചു.കേസില്‍ സുപ്രീം കോടതി വാദം കേള്‍ക്കുന്നത് വരെയാണ് അന്വേഷണം നിര്‍ത്തിവച്ചിരിക്കുന്നത്.ഈ മാസം 3 ന് കേസില്‍ കോടതി വാദം കേള്‍ക്കും.കേസില്‍ ഇന്നലെ വാദം കേട്ട സുപ്രീംകോടതി ആന്ധ്ര പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ഉന്നയിച്ചത്.ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി.

Exit mobile version