Site iconSite icon Janayugom Online

റിയാസ് മൗലവി വധക്കേസില്‍ വിധി പറഞ്ഞ ജ‍‍ഡ്ജിക്ക് സ്ഥലം മാറ്റം

റിയാസ് മൗലവി വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലം മാറ്റം. കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ.കെ. ബാലകൃഷ്ണനെയാണ് ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായി സ്ഥലം മാറ്റിയത്.

അതേസമയം ആറുമാസം മുന്‍പ് ബാലകൃഷ്ണന്‍ സ്ഥലം മാറ്റത്തിന് അപേക്ഷ നല്‍കിയിരുന്നു എന്നും ഇതിന്റെ സ്വാഭാവിക നടപടി മാത്രമാണ് സ്ഥലം മാറ്റമെന്നുമാണ് വിശദീകരണം.
റിയാസ് മൗലവി വധക്കേസില്‍ മൂന്ന് പ്രതികളെയും വെറുതെവിട്ട നടപടി ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയായിരുന്നു. വധക്കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

വിചാരണ കോടതി ഉത്തരവ് നിയമവിരുദ്ധമെന്ന് സര്‍ക്കാരിന്റെ അപ്പീല്‍ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. പ്രോസിക്യൂഷന്‍ ശക്തമായ തെളിവുകള്‍ ഹാജരാക്കിയിട്ടും പ്രതികളെ വെറുതെ വിടാന്‍ ദുര്‍ബലമായ കാരണങ്ങള്‍ വിചാരണ കോടതി കണ്ടെത്തിയെന്നും അപ്പീലില്‍ പറയുന്നു. റിയാസ് മൗലവി വധക്കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടത് സര്‍ക്കാരിന് വലിയ തിരിച്ചടി ആയിരിക്കുകയാണ്.

Eng­lish Summary:
The judge who deliv­ered the ver­dict in Riaz Maulav­i’s mur­der case has been transferred 

You may also like this video:

Exit mobile version