Site icon Janayugom Online

ഒമിക്രോണ്‍ ; തി​​യ​​റ്റ​​റു​​ക​​ളിലും മാ​​ളു​​ക​​ളിലും ര​​ണ്ടു ഡോ​​സ്​ വാ​​ക്സി​​ൻ എ​​ടു​​ത്ത​​വ​​ർ​​ക്ക് മാ​​ത്രം പ്രവേശനം, നിയന്ത്രണങ്ങള്‍ കര്‍ശ്ശനമാക്കി

കോറോ​​ണ​​യു​​ടെ ഒ​​മി​​ക്രോ​​ൺ വ​​ക​​ഭേ​​ദം ര​​ണ്ടു പേ​​രി​​ൽ സ്ഥി​​രീ​​ക​​രി​​ച്ച പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ക​​ർ​​ണാ​​ട​​ക സ​​ർ​​ക്കാ​​ർ നി​​യ​​ന്ത്ര​​ണം ക​​ടു​​പ്പി​​ച്ചു.സം​​സ്ഥാ​​ന​​ത്തെ മാ​​ളു​​ക​​ൾ, സി​​നി​​മ തി​​യ​​റ്റ​​റു​​ക​​ൾ, മ​​ൾ​​ട്ടി​​പ്ല​​ക്സു​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​യി​​ൽ ര​​ണ്ടു ഡോ​​സ്​ വാ​​ക്സി​​ൻ എ​​ടു​​ത്ത​​വ​​ർ​​ക്ക് മാ​​ത്ര​​മെ പ്ര​​വേ​​ശി​​ക്കാ​​നാ​​വൂ.വെ​​ള്ളി​​യാ​​ഴ്ച ചേ​​ർ​​ന്ന ഉ​​ന്ന​​ത​​ത​​ല യോ​​ഗ​​ശേ​​ഷ​​മാ​​ണ് മാ​​ർ​​ഗ​​നി​​ർ​​ദേ​​ശം പുറത്തിറക്കിയത്.

18 വ​​യ​​സ്സി​​ന് താ​​ഴെ സ്കൂ​​ൾ, കോ​​ള​​ജ്​ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ മാ​​താ​​പി​​താ​​ക്ക​​ൾ നി​​ർ​​ബ​​ന്ധ​​മാ​​യും ര​​ണ്ടു ഡോ​​സ് വാ​​ക്സി​​നെ​​ടു​​ക്ക​​ണം.സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ​​യും സാം​​സ്കാ​​രി​​ക പ​​രി​​പാ​​ടി​​ക​​ളും മ​​റ്റ്​ ആ​​ഘോ​​ഷ​​ങ്ങ​​ളും 2022 ജ​​നു​​വ​​രി 15 വ​​രെ മാ​​റ്റി​​വെ​​ക്ക​​ണ​​മെ​​ന്ന്​ ഉ​​ത്ത​​ര​​വി​​ലു​​ണ്ട്. അ​​ടി​​യ​​ന്ത​​ര പ്രാ​​ധാ​​ന്യ​​ത്തോ​​ടെ എ​​ല്ലാ ജി​​ല്ല​​ക​​ളി​​ലും പു​​തി​​യ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശം ന​​ട​​പ്പാ​​ക്ക​​ണ​​മെ​​ന്ന്​ റ​​വ​​ന്യൂ പ്രി​​ൻ​​സി​​പ്പ​​ൽ സെ​​ക്ര​​ട്ട​​റി തു​​ഷാ​​ർ ഗി​​രി​​നാ​​ഥ് ഉ​​ത്ത​​ര​​വി​​ൽ പ​​റ​​യു​​ന്നു. കേ​​ര​​ള, മ​​ഹാ​​രാ​​ഷ്​​​​ട്ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്ന്​ എ​​ത്തു​​ന്ന​​വ​​ർ​​ക്കു​​ള്ള ആ​​ർടിപിസിആ​​ർ നെ​​ഗ​​റ്റി​​വ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് നി​​ബ​​ന്ധ​​ന തു​​ട​​രും.അ​​തി​​ർ​​ത്തി ജി​​ല്ല​​ക​​ളി​​ൽ പ​​രി​​ശോ​​ധ​​ന ക​​ർ​​ശ​​ന​​മാ​​ക്കും.പൊ​​തു​​പ​​രി​​പാ​​ടി​​ക​​ൾ, യോ​​ഗ​​ങ്ങ​​ൾ, സ​​മ്മേ​​ള​​ന​​ങ്ങ​​ൾ, മ​​റ്റ്​ കൂ​​ടി​​ച്ചേ​​ര​​ലു​​ക​​ൾ എ​​ന്നി​​വ​​ക്കെ​​ല്ലാം പ​​ര​​മാ​​വ​​ധി 500 പേ​​രെ പ​​ങ്കെ​​ടു​​പ്പി​​ക്കാ​​വൂ. ആ​​രോ​​ഗ്യ​​പ്ര​​വ​​ർ​​ത്ത​​ക​​ർ, 65വ​​യ​​സ്സി​​ന് മു​​ക​​ളി​​ലു​​ള്ള​​വ​​ർ, അ​​സു​​ഖ​​ബാ​​ധി​​ത​​ർ എ​​ന്നി​​വ​​രെ സ​​ർ​​ക്കാ​​ർ കോ​​വി​​ഡ് പ​​രി​​ശോ​​ധ​​ന​​ക്ക് വിധേയമാക്കും. 

എ​​ല്ലാ സ​​ർ​​ക്കാ​​ർ ജീ​​വ​​ന​​ക്കാ​​രും ര​​ണ്ടു ഡോ​​സ് വാ​​ക്സി​​ൻ സ്വീ​​ക​​രി​​ച്ചി​​രി​​ക്ക​​ണം. മാ​​സ്ക് ധ​​രി​​ക്കാ​​ത്ത​​വ​​രി​​ൽ ​​നി​​ന്ന് മു​​നി​​സി​​പ്പ​​ൽ കോ​​ർ​​പ​​റേ​​ഷ​​ൻ പ​​രി​​ധി​​യി​​ൽ 250 രൂ​​പ​​യും ഗ്രാ​​മീ​​ണ മേ​​ഖ​​ല​​യി​​ൽ 100 രൂ​​പ​​യും പി​​ഴ ഈ​​ടാ​​ക്കും.രോ​​ഗ വ്യാ​​പ​​നം ത​​ട​​യാ​​നാ​​യി മൈ​​ക്രോ ക​​ണ്ടെ​​യ്​​​ൻ​​മെൻറ് ന​​ട​​പ​​ടി​​ക​​ൾ സ്വീകരിക്കും.
eng­lish summary;The Kar­nata­ka gov­ern­ment has tight­ened con­trols due to omicron
you may also like this video;

Exit mobile version