Site iconSite icon Janayugom Online

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ഇന്ന് ആരംഭിക്കും

കേരള നിയമസഭയുടെ ആഭിമുഖ്യത്തില്‍ നിയമസഭാ മന്ദിരത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തുടക്കമാകും.
15 വരെ നടക്കുന്ന പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സ്വാഗതം പറയും. തുടര്‍ന്ന് പ്രമുഖ സാഹിത്യകാരന്‍ ടി പത്മനാഭനെ ആദരിക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ രാജന്‍, കെ കൃഷ്ണന്‍കുട്ടി, കെ രാധാകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, എംഎല്‍എമാരായ പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, തോമസ് കെ തോമസ് എന്നിവര്‍ പങ്കെടുക്കും. 

നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെയും ഭാഗമായാണ് നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യക്കകത്തും പുറത്തുനിന്നുമുള്ള 86 പ്രസാധകരാണ് പങ്കെടുക്കുന്നത്.
പുസ്തകോത്സവത്തിനായി നിയമസഭാ സമുച്ചയത്തിൽ 126 സ്റ്റാളുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. സ്റ്റാളുകളുടെ ഉദ്ഘാടനം നാളെ രാവിലെ ഒമ്പത് മണിക്ക് സ്പീക്കർ എ എൻ ഷംസീർ നിർവഹിക്കും. 

പാനല്‍ ചര്‍ച്ചകള്‍, വിഷന്‍ ടോക്കുകള്‍, എഴുത്തുകാരുമായുള്ള സംവാദങ്ങള്‍, പുസ്തകപ്രകാശനങ്ങള്‍ തുടങ്ങി നിരവധി അനുബന്ധ പരിപാടികളും പുസ്തകോത്സവത്തിന്റെ ഭാഗമായി നടക്കും. നിയമസഭയുടെയും പ്രമുഖ മാധ്യമങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഒരുക്കുന്ന കലാ സാംസ്കാരിക സന്ധ്യകളും പുസ്തകോത്സവത്തിന് മിഴിവേകും. 

Eng­lish Summary;The Ker­ala Leg­isla­tive Assem­bly will start the Inter­na­tion­al Book Fes­ti­val today
You may also like this video

Exit mobile version