കേന്ദ്ര സർക്കാർ പെട്രോൾ , ഡീസൽ, പാചകവാതകം ഇവയുടെ വില ക്രമാതീതമായി വർദ്ധിപ്പിക്കുന്നതിനെതിരെ കേരള മഹിളാ സംഘം ബേപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരവും പ്രകടനവും നടത്തി. മണ്ണൂർ വളവിൽ നടന്ന സമരം ജില്ലാ സെക്രട്ടറി റീന മുണ്ടേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സരസു കൊടമന അധ്യക്ഷയായി. ചന്ദ്രമതി തൈത്തോടൻ, സജിത പൂക്കാടൻ, ലിജി ഷാജി, എം പി ബിന്ദു , അഞ്ജിത പിലാക്കാട്ട്, എ ടി വിജയകുമാരി, വി എസ് അജിത , എൻ പി ഭാരതി എന്നിവർ സംസാരിച്ചു.
ചിത്രം : കേന്ദ്ര സർക്കാരിൻ്റെ ഇന്ധന വില വർദ്ധനയ്ക്കെതിരെ കേരള മഹിളാസംഘം മണ്ണൂർ വളവിൽ നടത്തിയ പ്രതിഷേധ സമരം ജില്ലാ സെക്രട്ടറി റീനമുണ്ടേങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു.
English Summary: The Kerala Mahila Sangham staged a protest against the increase in fuel prices
You may like this video also